തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സർവേ കണ്ട് അലംഭാവം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി പ്രവർത്തകരോടാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന.
മാധ്യമ സർവേ കണ്ട് പ്രവർത്തനത്തിൽ അലംഭാവം ഉണ്ടാകരുത്. തെരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. സർക്കാരിന് എതിരായ പ്രതിപക്ഷ ആരോപണങ്ങൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.