തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടതുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിക്ക് ഒരു കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണെന്ന പ്രതിപക്ഷ വിമർശനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു.തെരഞ്ഞെടുപ്പിൽ തോറ്റെന്നു കരുതി പിണറായിയുടെ ശൈലി മാറ്റണം എന്ന് പറയുന്നത് ശരിയല്ലെന്നു പറഞ്ഞ കാനം ഈ ശൈലി അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ കേരള ജനത അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും ചോദിച്ചു.