വർക്കല: ശ്രീനാരായണ ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരി തീർഥാടനത്തിന് തുടക്കം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ ഫാസിസ്റ്റ് നിലപാടുകൾ ഏറിവരുന്ന കാലത്ത് ഗുരുവിന്റെ മതനിരപേക്ഷ ചിന്തകൾക്ക് പ്രാധാന്യം ഏറെയാണ്. മതങ്ങൾ തമ്മിൽ കലഹിക്കരുതെന്ന ഗുരുവചനം പ്രസക്തമാകുന്ന കാലമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കനിമൊഴി എംപി, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തുടങ്ങിയവർ സംസാരിച്ചു.