തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാളെയും തിങ്കളാഴ്ചയും തൃശൂരിലെത്തും. നാളെ രാത്രി രാമനിലയത്തിൽ തങ്ങുന്ന മുഖ്യമന്ത്രിക്കു തിങ്കളാഴ്ച തിരക്കിട്ട പരിപാടികളാണ്. തിങ്കളാഴ്ച അഴീക്കോടൻ രാഘവൻ ദിനാചരണം അടക്കമുള്ള പരിപാടികളിൽ പിണറായി പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ പത്തിനു മുഖ്യമന്ത്രിഗുരുവായൂർ പൊലിസ് സ്റ്റേഷനു തറക്കല്ലിടും. 10.30 നു വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്നു 11 നു പെരിഞ്ഞനത്താണു പരിപാടി.ഉച്ചകഴിഞ്ഞു മൂന്നിനു കണ്ണാറയിലെ ഹണി പാർക്ക് ഉദ്ഘാടനം ചെയ്യും.
നാലു മണിക്കു തൃശൂർ അതിരൂപതയുടെ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിൽ ഭിന്നശേഷിയുള്ള ശിശുക്കൾക്കുള്ള പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30 നു വിദ്യാർഥി കോർണറിൽ അഴിക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനത്തിൽ പിണറായി പ്രസംഗിക്കും.