വസ്തു വിറ്റിട്ടാണെങ്കിലും പണം നല്‍കും! പിണറായി വിജയന്റെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി; പ്രകോപനപരമായ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്

pina

ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രകോപനപരമായ പ്രസംഗവുമായി ആർഎസ്എസ് നേതാവ് രംഗത്ത്. പിണറായിയുടെ തലവെട്ടുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം നൽകുമെന്നായിരുന്നു പ്രഖ്യാപനം. മധ്യപ്രദേശിലെ ആർഎസ്എസ് നേതാവ് ഡോ.ചന്ദാവത് ആണ് പ്രകോപന പ്രസംഗം നടത്തിയത്.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്ന ചന്ദ്രാവതിന്‍റെ വിവാദ പ്രസംഗം. കേരളത്തിലെ ബിജെപി-ആർഎസ്എസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ സിപിഎം ആക്രമണം നടത്തുന്നുവെന്ന ആരോപണത്തിനിടെയാണ് പിണറായിയുടെ തലവെട്ടാൻ ചന്ദ്രാവത് ആഹ്വാനം ചെയ്തത്. തലവെട്ടുന്നവർക്ക് തന്‍റെ സ്വത്തുക്കൾ വിറ്റാണെങ്കിലും പണം നൽകുമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

ചിന്താമണി മാളവ്യ എംപി, മോഹൻ യാദവ് എംഎൽഎ എന്നിവരെ വേദിയിലിരുത്തിയായിരുന്നു ആർഎസ്എസ് നേതാവിന്‍റെ കൊലവിളി. മംഗളൂരുവിൽ ആർഎസ്എസിനെതിരേ പിണറായി വിജയൻ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം നടത്തിയിരുന്നു. മുസോളിനിയുടെ പാത പിന്തുടർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നായിരുന്നു പിണറായിയുടെ വിമർശനം.

Related posts