തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ ഹരിതയുമായ ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്‍ക്കണമെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലിംഗനീതി ശരിയായി അംഗീകരിച്ചു പോകണമെന്നും പറഞ്ഞ മുഖ്യമന്ത്രി ലീഗിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചോദ്യം റദ്ദാക്കാനാകില്ലെന്ന് സ്പീക്കര്‍ എം.ബി. രാജേഷും പ്രതിപക്ഷ നേതാവിനു മറുപടി നല്കി.
15-മത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിച്ചത്. നവംബര്‍ 12വരെ 24 ദിവസമാണ് സഭാ സമ്മേളനം.