തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ 79 വയസ് പൂർത്തിയാക്കി ഇന്ന് എണ്‍പതിലേക്ക്. പതിവുപോലെ പിറന്നാൾ ദിനത്തിൽ വലിയ ആഘോഷമൊന്നും അദ്ദേഹത്തിനില്ല. ഇന്നു മന്ത്രിസഭായോഗം ഉണ്ട്. രാവിലെ സിപിഎം സംസഥാന സെക്രട്ടേറിയറ്റ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
2016ലാണ് പിണറായി വിജയൻ തന്റെ ജന്മദിനം പരസ്യമാക്കിയത്. നേരത്തേ മാർച്ച് 21 എന്നായിരുന്നു രേഖകളിലുണ്ടായിരുന്നത്. എന്നാൽ മേയ് 25ന് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനു തലേ ദിവസം എകെജി സെന്ററിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണു തന്റെ ജന്മദിനംകൂടിയാണ് ഇന്നെന്നു പിണറായി വിജയൻ വ്യക്തമാക്കിയത്.
1944 മേയ് 24ന് കണ്ണൂരിലെ തലശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കണ്ണൂർ പാറപ്പുറംകാരായ കോരന്റെയും കല്യാണിയുടെയും ഇളയമകനായാണു ജനനം.