ആചാരങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുഴക്കി ആര്‍എസ്എസ് പ്രവര്ത്തകന്. പിണറായി വിജയന്റെ തലവെട്ടുന്നവന് 50,000 രൂപ പ്രതിഫലം തരുമെന്നാണ് വേണുഗോപാല്‍ ഷേണായി എന്ന ആര്‍എസ്എസ് പ്രവര്ത്തകന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘പിണറായി വിജയന്റെ തല വെട്ടുന്നവന് 50,000 രൂപ പ്രതിഫലം ഞാന്‍ തരും. എന്റെ വിശ്വാസത്തിന് എതിരായത് കൊണ്ട്’ എന്നാണ് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ‘എനിക്ക് ഒരു ഭയവുമില്ല കാരണം ഞാന്‍ ഒരു സ്വയം സേവകനാ’ എന്നൊരു പോസ്റ്റും ഇട്ടിട്ടുണ്ട്.
പ്രവര്‍ത്തനങ്ങളും പോസ്റ്റുകളും വൈകാരികമാണ് വിശ്വാസം ഹനിക്കപ്പട്ടത്രയും വരില്ലെന്നും അങ്ങനെ കേസ് എടുക്കാന്‍ കേരളം കോരന്റെ വകയല്ലെന്നും ഇയാള്‍ പറയുന്നുണ്ട്. നേരത്തേയും പിണറായി വിജയന്റെ തല കൊയ്താല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് രംഗത്തെത്തിയിരുന്നു. ഇതിനായി തന്റെ സ്വത്ത് പോലും വില്‍ക്കാനും തയാറാണെന്ന് കുന്ദന്‍ ചന്ദ്രാവത് എന്നയാള്‍ പറഞ്ഞിരുന്നു.