മുഖ്യമന്ത്രി പിണറായി വിജയനായി മോഹന്‍ലാല്‍ എത്തുന്നു, ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോന്‍ എന്ന തലക്കെട്ടോടുകൂടി ഒരു ചിത്രം ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. പിണറായി ആരാധകരും മോഹന്‍ലാല്‍ ആരാധകരും ചേര്‍ന്ന് വാര്‍ത്ത ആഘോഷമാക്കുകയും ചെയ്തു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സത്യാവസ്ഥ മറ്റൊന്നാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.
വാര്‍ത്തയുടെ സത്യാവസ്ഥയെപ്പറ്റിയും ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ ഉണ്ടാക്കിയ തലവേദനയെപ്പറ്റിയും തന്റെ ഔദ്യോഗിക ഫേസ്്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ വിശദീകരിച്ചത്. ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…
ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാല്‍-നെ നായകനാക്കി കോംറേഡ് എന്ന പേരില്‍ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുകയുണ്ടായി. ക്രിയേറ്റിവ് പോസ്റ്റേഴ്‌സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റുകളും ആലോചിക്കും. അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല.
Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുന്‍പ് ആലോചിച്ചത് ആണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്‌റ് സ്‌കെച്ച്കള്‍ ആണ് ഇപ്പൊള്‍ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ഥ്യം അല്ല. ലാലേട്ടന്‍ അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും അവര്‍ക്ക് എത്തിക്‌സിനു നിരക്കാത്ത പ്രവര്‍ത്തിയായി പോയി.’