പൗരന്മാരെ കടക്കെണിയിലാക്കി  ഭരണം ആഘോഷമാക്കുന്ന മുഖ്യമന്ത്രി നാടിന് ശാപം; പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം രാ​​ജി​​വ​​യ്ക്ക​​ണ​​മെന്ന് പി.​​സി. ജോ​​ര്‍​ജ്


കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലെ ഓ​​രോ പൗ​​ര​​നെ​​യും ഒ​​ന്ന​​ര​​ല​​ക്ഷം രൂ​​പ ക​​ട​​ക്കെ​​ണി​​യി​​ലാ​​ക്കി ഭ​​ര​​ണം ആ​​ഘോ​​ഷ​​മാ​​ക്കി മാ​​റ്റു​​ന്ന മു​​ഖ്യ​​മ​​ന്ത്രി നാ​​ടി​​ന് ശാ​​പ​​മാ​​ണെ​​ന്നു പി.​​സി. ജോ​​ര്‍​ജ്.

സ​​ര്‍​ക്കാ​​ര്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് ശ​​മ്പ​​ളം ന​​ല്‍​കാ​​ന്‍ പ​​ണ​​മി​​ല്ലാ​​ത്ത​​തു​​കൊ​​ണ്ട് സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളെ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം ന​​ട​​ത്തു​​ന്ന ധ​​ന​​മ​​ന്ത്രി​​യു​​ടെ ഗ​​തി​​കേ​​ട് കേ​​ര​​ളം ക​​ണ്ടു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

ക​​ട​​മെ​​ടു​​ക്കു​​ന്ന പ​​ണം പ്ര​​ത്യു​​ല്‍​പാ​​ദ​​ന മേ​​ഖ​​ല​​യി​​ല്‍ ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​തി​​നു പ​​ക​​രം ആ​​ഡം​​ബ​​ര​​ങ്ങ​​ള്‍​ക്കും ഭ​​ര​​ണ ധൂ​​ര്‍​ത്തി​​നും വേ​​ണ്ടി ചെ​​ല​​വാ​​ക്കു​​ന്നു.

യു​​എ​​ഇ സ്വ​​ര്‍​ണ​​ക്ക​​ള്ള​​ക്ക​​ട​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ​​ങ്കാ​​ളി​​ത്തം വ​​ള​​രെ വ്യ​​ക്ത​​മാ​​യി തെ​​ളി​​യു​​ന്നു​​ണ്ട്. ശി​​വ​​ശ​​ങ്ക​​ര്‍ അ​​റ​​സ്റ്റി​​ലാ​​യ​​തോ​​ടെ മു​​ഖ്യ​​മ​​ന്ത്രി​​യും ഇ​​ഡി​​യു​​ടെ ക​​സ്റ്റ​​ഡി​​യി​​ല്‍ ആ​​കാ​​നു​​ള്ള സാ​​ധ്യ​​ത ത​​ള്ളി​​ക്ക​​ള​​യാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്നും ഈ ​​അ​​പ​​മാ​​ന ഭാ​​രം​​കൂ​​ടി കേ​​ര​​ള ജ​​ന​​ത​​യ്ക്ക് ന​​ല്‍​കാ​​തെ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നു പി.​​സി. ജോ​​ര്‍​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Related posts

Leave a Comment