തിരുവനന്തപുരം: ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസാണ് മുഖ്യമന്ത്രി എസ്എഫ്ഐക്ക് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിങ്ങൾ ഇൻക്യുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടാപ്പട നിങ്ങളേയും കൊണ്ടേ പോകുവെന്നും അദ്ദേഹം പറഞ്ഞു.
അധികാരം കിട്ടിയപ്പോൾ മുഖ്യമന്ത്രി രാജാവാണെന്ന് കരുതി. എന്നാൽ മുഖ്യമന്ത്രി രാജാവല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.നവകേരള സദസിലെ പ്രതിഷേധക്കാരെ ആക്രമിച്ചവർ രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം നിങ്ങൾ തിരുത്തില്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസ് ഉൾപ്പെടെ എസ്എഫ്ഐ ആക്രമിച്ചു, അധ്യാപകരെയും വിദ്യാർഥികളെയും എല്ലാവരെയും ആക്രമിക്കുന്ന പ്രവണതയാണ് എസ്എഫ്ഐക്കുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എസ്എഫ്ഐ ഉള്ള എല്ലാ ക്യാന്പസുകളിലും അവർക്ക് ഇടിമുറിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ജനങ്ങളുടെ ദാസനാണെന്നും രാജാവല്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനുള്ള മറുപടിയായി സഭയിൽ പറഞ്ഞു.