തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വീട്ടിലെത്തി. കവടിയാറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച .
മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്കാണ് വിഎസിന്റെ വീട്ടിലെത്തിയത്. പത്തുമിനിറ്റോളം പിണറായി വിജയന് വിഎസിന്റെ വീട്ടില്‍ ചെലവഴിച്ചു.
പിന്നീട് മുഖ്യമന്ത്രി വി.എസ്. അരുണ്‍കുമാറിനോട് വിഎസിന്റെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്.