തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്പോണ്സര് ആരാണ്. സ്വകാര്യസന്ദര്‍ശനത്തിനായി മുഖ്യമന്ത്രി കുടുംബസമേതം വിദേശയാത്രയ്ക്ക് പോയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരന്.
കുടുംബമായി വിദേശയാത്ര നടത്താനുള്ള വരുമാന സ്രോതസ് എന്താണെന്ന് പറയണം. ചൂട് മൂലം ആളുകള്‍ മരിക്കുമ്പോഴാണോ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആരംഭിക്കുന്നത്. അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്ന സംസ്ഥാനത്തിന്റെ തലവനാണ് ഇത്തരം ആഡംബരങ്ങളില്‍ മുഴുകുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാടെന്താണെന്നും മുരളീധരന് ചോദിച്ചു.
19 ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സംസ്ഥാനത്ത് ഇല്ലാത്തത്. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല ആര്‍ക്കാണ് കൈമാറിയിട്ടുള്ളതെന്നും മുരളീധരന് ചോദ്യം ഉന്നയിച്ചു. മന്ത്രിമാര്‍ ആര്‍ക്കും ചുമതല കൈമാറാതെ തോന്നിയത് പോലെ ഇറങ്ങിപ്പോകുന്നത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദിത്വമാണ്.
സിപിഎമ്മിന് ബംഗാളിലെ സ്ഥിതി അധികം വൈകാതെ കേരളത്തിലും വരും. അത് വേണ്ടെന്ന് ആഗ്രഹിക്കുന്നെങ്കില്‍ ഇക്കാര്യങ്ങള്‍ക്ക് സിപിഎം മറുപടി പറയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു