തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനു കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി.
മുഖ്യമന്ത്രിയുടെ സുരക്ഷ സായുധസേനയ്ക്കു കൈമാറി. മുഖ്യമന്ത്രിയുടെ യാത്രകളിലും പരിപാടികളിലും ദ്രുതകർമ സേനാംഗങ്ങളെയും നിയോഗിച്ചു.
പ്രതിപക്ഷവും ബിജെപിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണു നടപടി. സെഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിട്ടുള്ളത്.
ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലും സായുധ ബറ്റാലിയനുകൾ, ലോക്കൽ പോലീസ്, എസ്ഐഎസ്എഫ്, ദ്രുതകർമസേന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ അറുനൂറോളം പോലീസുകാരെ നിയോഗിച്ചു.