തൃശൂർ: ഇന്നു രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയത്തിലും കനത്ത പോലീസ് കാവൽ. പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കിയിട്ടുണ്ട്.
രാമനിലയത്തിലേക്കുള്ള വഴികളെല്ലാം പോലീസ് നിയന്ത്രണത്തിലാണ്. ശനിയാഴ്ച വൈകുന്നേരം എറണാകുളം ചെല്ലാനത്തെ പരിപാടിക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി തൃശൂർ രാമനിലയത്തിലേക്ക് എത്തുക.
ദേശീയ പാതയിലൂടെയാണ് മുഖ്യമന്ത്രി തൃശൂരിലേക്ക് വരുന്നത്. പ്രതിഷേധങ്ങളുടെ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ ദേശീയപാതയോരങ്ങളിലും ഒരുക്കിയിട്ടുണ്ട്.
‘പള്ളിയുറക്കം’ രാമനിലയത്തിൽ..! തൃശൂരിൽ കനത്ത സുരക്ഷ; പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കി
