‘15 ല​ക്ഷം’ പോ​ലെ​യ​ല്ല എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​നപ​ത്രി​ക! വെ​​​റും വാ​​​ഗ്ദാ​​​ന​​​മ​​​ല്ല, ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണ്‌; മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പറയുന്നു…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

ചേ​​​ല​​​ക്ക​​​ര: പ​​​തി​​​ന​​​ഞ്ചു ല​​​ക്ഷം രൂ​​​പ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​മെ​​​ന്നും പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല കു​​​റ​​​യ്ക്കു​​​മെ​​​ന്നു​​​മെ​​​ല്ലാം ചി​​​ല​​​ർ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി​​​യ​​​തു​​​പോ​​​ലെ​​​യ​​​ല്ല എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യെ​​​ന്നു വെ​​​റും വാ​​​ഗ്ദാ​​​ന​​​മ​​​ല്ല, ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നുംഎ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. 

എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക വെ​​​റും വാ​​​ഗ്ദാ​​​ന​​​മ​​​ല്ല, ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ലോ​​​ക​​​മെ​​​ങ്ങും കോ​​​വി​​​ഡ് മ​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ര​​​ണ​​​നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞു.

2019ൽ ​​​കേ​​​ര​​​ള​​​ത്തി​​​ൽ 2.65 ല​​​ക്ഷം പേ​​​രാ​​​ണു മ​​​രി​​​ച്ച​​​തെ​​​ങ്കി​​​ൽ 2020 ൽ 2.34 ​​​ല​​​ക്ഷം പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. 79,365 മ​​​ര​​​ണം കു​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ രം​​​ഗ​​​ത്ത് അ​​​ഭി​​​​മാ​​​ന​​​ക​​​ര​​​മാ​​​യ നേ​​​ട്ട​​​മാ​​​ണ്. അ​​​ത്ര​​​യേ​​​റെ ജീ​​​വ​​​നു​​​ക​​​ൾ ര​​​ക്ഷി​​​ക്കാ​​​നാ​​​യി.

കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ​​​വ​​​ർ​​​ക്കും ക​​​ഴി​​​യു​​​ന്ന​​​ത്ര വേ​​​ഗ​​​ത്തി​​​ൽ വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും അ​​​യ​​​ൽ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ക​​​യാ​​​ണ്. അ​​​തി​​​നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി അ​​​ട​​​യ്ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ പു​​​ന്ന​​​പ്ര – വ​​​യ​​​ലാ​​​റി​​​ൽ ബി​​​ജെ​​​പി​​​ക്കാ​​​ര​​​ൻ പ്ര​​​കോ​​​പ​​​നം സൃ​​​ഷ്ടി​​​ച്ച് അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ച്ച​​​ത്.

ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​രു​​​ടെ വൈ​​​കാ​​​രി​​​ക കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി പൂ​​​ക്ക​​​ൾ വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ് അ​​​ധി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​ണു ശ്ര​​​മി​​​ച്ച​​​ത്. അ​​​വി​​​ടെ​​​യു​​​ള്ള ആ​​​ളു​​​ക​​​ൾ സം​​​യ​​​മ​​​നം പാ​​​ലി​​​ച്ചു.

അ​​​തി​​​ന് അ​​​വ​​​രെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യാ​​​ണ്. നാ​​​ട്ടി​​​ൽ പ്ര​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ഇ​​​നി​​​യും ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​തു ന​​​ൽ​​​കു​​​ന്ന​​​ത്.

ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ 2,500 രൂ​​​പ​​​യാ​​​ക്കും, മി​​​നി​​​മം കൂ​​​ലി 700 രൂ​​​പ​​​യാ​​​ക്കും തു​​​ട​​​ങ്ങി​​​യ എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പി​​​ണ​​​റാ​​​യി ആ​​​വ​​​ർ​​​ത്തി​​​ച്ചു.

അ​​​ഞ്ചുവ​​​ർ​​​ഷം​​​കൊ​​​ണ്ട് അ​​​ഞ്ചുല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​കൂ​​​ടി വീ​​​ടു ന​​​ൽ​​​കും. തീ​​​ര​​​ദേ​​​ശ വി​​​ക​​​സ​​​ന​​​ത്തി​​​ന് 5,000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. ക​​​ട​​​ലി​​​ന്‍റെ അ​​​വ​​​കാ​​​ശം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​ണ്.

അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ അ​​​റു​​​പ​​​തി​​​നാ​​​യി​​​രം കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കും. കൊ​​​ച്ചി- പാ​​​ല​​​ക്കാ​​​ട് വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി, കൊ​​​ച്ചി- മം​​​ഗ​​​ലാ​​​പു​​​രം ഇ​​​ട​​​നാ​​​ഴി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക്യാ​​​പി​​​റ്റ​​​ൽ സി​​​റ്റി പ​​​ദ്ധ​​​തി എ​​​ന്നി​​​വ ന​​​ട​​​പ്പാ​​​ക്കും-മുഖ്യമന്ത്രി വ്യ ക്തമാക്കി.

Related posts

Leave a Comment