‘അ​വ​കാ​ശ​ങ്ങ​ളു​ടെ പാ​ത സ്വീ​ക​രി​ക്കൂ, ഒ​ന്നാ​യ് പൂ​ജ്യ​ത്തി​ലേ​യ്ക്ക്’ ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ കേ​ര​ളം; എ​യ്ഡ്‌​സ് ദി​ന സ​ന്ദേ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ൽ സ​ന്ദേ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക​മെ​ങ്ങു​മു​ള്ള എ​ച്ച്.​ഐ.​വി അ​ണു​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ൽ പ​ങ്കു​ചേ​രാ​നും എ​ച്ച്ഐ​വി പ്ര​തി​രോ​ധ​ത്തി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​ദി​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം മു​ഖ്യ​മ​ന്ത്രി കു​റി​ച്ച​ത്. ഇ​ന്ന് ലോ​ക എ​യ്ഡ്സ് ദി​ന​മാ​ണ്. ‘അ​വ​കാ​ശ​ങ്ങ​ളു​ടെ പാ​ത സ്വീ​ക​രി​ക്കൂ’ എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ലോ​ക എ​യ്ഡ്‌​സ് ദി​ന സ​ന്ദേ​ശം എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഇ​ന്ന് ലോ​ക എ​യ്ഡ്സ് ദി​ന​മാ​ണ്. ‘അ​വ​കാ​ശ​ങ്ങ​ളു​ടെ പാ​ത സ്വീ​ക​രി​ക്കൂ’ എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ലോ​ക എ​യ്ഡ്‌​സ് ദി​ന സ​ന്ദേ​ശം. ലോ​ക​മെ​ങ്ങു​മു​ള്ള എ​ച്ച്.​ഐ.​വി അ​ണു​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ൽ പ​ങ്കു​ചേ​രാ​നും എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ​ത്തി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​ദി​നം.

ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് 2030 ഓ​ടെ പു​തി​യ എ​ച്ച്​ഐവി അ​ണു​ബാ​ധ ഇ​ല്ലാ​തെ​യാ​കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ കേ​ര​ളം ഈ ​ല​ക്ഷ്യം വ​ള​രെ നേ​ര​ത്തെ ത​ന്നെ കൈ​വ​രി​ക്കാ​ൻ പോ​വു​ക​യാ​ണ്. ഇ​തി​നാ​യി ‘ഒ​ന്നാ​യ് പൂ​ജ്യ​ത്തി​ലേ​യ്ക്ക്’ എ​ന്ന കാമ്പ​യി​നി​ലൂ​ടെ സ​മ​ഗ്ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ.

2025 ഓ​ടു​കൂ​ടി 95:95:95 എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​ണ് നാം ​പ​രി​ശ്ര​മി​ക്കു​ന്ന​ത്. എ​ച്ച്ഐ​വി ബാ​ധി​ത​രാ​യ​വ​രി​ല്‍ 95 ശ​ത​മാ​നം ആ​ളു​ക​ളും അ​വ​രു​ടെ രോ​ഗാ​വ​സ്ഥ തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ് ഇ​തി​ലെ ആ​ദ്യ ഭാ​ഗം കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​വ​രി​ല്‍ 95 ശ​ത​മാ​നം പേ​ർ​ക്കും എആ​ര്‍ടി ചി​കി​ത്സ​യ്ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ ല​ക്ഷ്യം.

ഇ​തി​ൽ 95 ശ​ത​മാ​നം ആ​ളു​ക​ളി​ലും വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക എ​ന്ന​താ​ണ് മൂ​ന്നാ​മ​ത്തെ ഭാ​ഗം അ​ർ​ഥമാ​ക്കു​ന്ന​ത്. 2024ലെ ​ക​ണ​ക്ക് പ്ര​കാ​രം കേ​ര​ളം ര​ണ്ടാ​മ​ത്തേ​യും മൂ​ന്നാ​മ​ത്തേ​യും ല​ക്ഷ്യം കൈ​വ​രി​ച്ചു ക​ഴി​ഞ്ഞു. ഒ​ന്നാ​മ​ത്തെ ല​ക്ഷ്യം 76 ശ​ത​മാ​നം വ​രെ​യു​മെ​ത്തി​യി​രി​ക്കു​ന്നു. ബൃ​ഹ​ത്താ​യ ഈ ​ക​ർ​മ​പ​ദ്ധ​തി വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം വെ​ക്കു​ന്ന​ത്.

എ​ച്ച്ഐവി ബാ​ധി​ത​രു​ടെ സാ​ന്ദ്ര​ത കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. എ​ങ്കി​ലും കേ​ര​ള​ത്തി​ൽ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യ്ക്കു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബോ​ധ​വ​ൽ​ക്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്കും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ഈ ​പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് വി​വി​ധ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ് സ​ർ​ക്കാ​ർ. ഒ​ത്തൊ​രു​മി​ച്ചു കൊ​ണ്ട് ന​മു​ക്കീ രോ​ഗ​ത്തെ ചെ​റു​ക്കാം.

Related posts

Leave a Comment