തിരുവനന്തപുരം: ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണ് ദുഃഖ വെള്ളി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഈ ഓർമകൾ ഊർജമാകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോ
സ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഇന്ന് ദുഃഖ വെള്ളിയാഴ്ച. ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണിത്.
വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഈ ഓർമകൾ ഊർജമാകുന്നു. ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം.