ദില്ലി: കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധ ധർണ തുടങ്ങി.
ഫെഡറലിസം സംരക്ഷിക്കുക എന്ന ബാനർ ഉയർത്തി നീങ്ങുന്ന പ്രതിഷേധ ധർണയിൽ മുഖ്യമന്ത്രിയെ കൂടാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഇടത് മന്ത്രിമാരും ജനപ്രതിനിധികളും, എൽഡിഎഫ് നേതാക്കൾ, ഡിഎംകെ, എഎപി പ്രതിനിധികൾ എന്നിവരും പങ്കെടുക്കുന്നുണ്ട്.
രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്. ഉച്ചയ്ക്ക് ഒന്നോടെ പ്രതിഷേധം അവസാനിപ്പിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കില്ല.