കളമശ്ശേരിയിലെ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തും.
ഇന്ന് രാവിലെ 9.30 നാണ് കൺവൻഷൻ സെന്ററിൽ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം.23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റ് വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ആക്രമണത്തെ കുറിച്ച് കൂടുതലായി എന്തെങ്കിലും പറയാനാവൂ. കാര്യങ്ങൾ ഗൗരവമായിത്തന്നെ കാണുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമയി ലഭിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കളമശ്ശേരിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നൽകി.