മുഖ്യമന്ത്രി പിണറായി വിജയനു നേരെ വധ ഭീഷണി. ഫോൺ കോളിലൂടെയാണ് വധ ഭീഷണി സന്ദശം ഉയർത്തിയത്. പോലീസ് ആസ്ഥാനത്തേക്കാണ് സന്ദേശമെത്തിയത്. പൊലീസിന്റെ എമര്‍ജന്‍സി സപ്പോര്‍ട്ടിങ് നമ്പരായ 112ലേക്ക് വിളിച്ചാണ് വധഭീഷണി മുഴക്കിയത്.
ഇന്നലെ വൈകുന്നേരം അഞ്ചേ കാലോടെയാണ് പോലീസ് ആസ്ഥാനത്തേക്ക് ഫോണ്‍ വന്നത്.
ഫോണിലൂടെ ആദ്യം മുഖ്യമന്ത്രിയെ അസഭ്യം പറയുകയും പിന്നീട് വകവരുത്തുമെന്നു പറയുകയും ചെയ്തു.
അന്വേഷണത്തിൽ സ്കൂ ള്‍ വിദ്യാര്‍ത്ഥിയാണ് ഭീഷണി സന്ദേശമയച്ചതിന് പിന്നിലെന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് പറഞ്ഞു. എറണാകുളം സ്വദേശിയായ ഏഴാംക്ലാസുകാരനാണ് വിളിച്ചതെന്ന് പോലീസ് കണ്ടെത്തി.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്.