ഭരണ നിർവഹണത്തിനും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്നു

ഭരണ നിർവഹണത്തിനും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്നു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അവലോകന യോഗം കൂടുന്ന കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്…
 
ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിർവ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന മേഖലാ അവലോകന യോഗങ്ങൾ ആരംഭിക്കുകയാണ്.
 
സെപ്തംബർ 26 ന് തിരുവനന്തപുരത്തും സെപ്തംബർ 28 ന് തൃശ്ശൂരും ഒക്ടോബർ 03 ന് എറണാകുളത്തും
ഒക്ടോബർ 05 ന് കോഴിക്കോടുമാണ് യോഗങ്ങൾ ചേരുന്നത്.
 
ജനങ്ങളുടെ പരാതികൾക്ക് അതിവേഗത്തിൽ പരിഹാരം കാണുന്നതിനും അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുളള പദ്ധതികളുടെ നിർവ്വഹണ വിലയിരുത്തൽ നടത്തുന്നതിനും മേഖലയിലെ പൊതുവായ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമാണ് അവലോകന യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
 
ഭരണനിർവഹണത്തെ വേഗത്തിലാക്കുന്നതിന് ഈ യോഗങ്ങൾ സഹായിക്കും. ജനകീയവും സമഗ്രവുമായ പുരോഗതിയാണ് സർക്കാർ ഉറപ്പുനൽകുന്നത്.
 
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വികസനപ്രക്രിയ കൂടുതൽ സക്രിയമാക്കാനുള്ള നടപടികളുമായി നമുക്കൊരുമിച്ച് മുന്നോട്ടുപോവാം. 

Related posts

Leave a Comment