തിരുവനന്തപുരം: കോവിഡ് ബാധിതനായ തന്നോടൊപ്പം ഭാര്യ സഞ്ചരിച്ചത് കുടുംബ ബന്ധത്തിന്റെ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
“നാലാം തീയതി എനിക്ക് രോഗം ബാധിച്ചില്ല. ഏഴാം തീയതിയും ആരോഗ്യവാനായിരുന്നു.
ടെസ്റ്റ് ചെയ്തത് മകൾക്ക് രോഗബാധ ഉണ്ടായത് കൊണ്ടാണ്. അപ്പോഴാണ് പോസിറ്റീവെന്ന് കണ്ടത്.
ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.’-മുഖ്യമന്ത്രി പറഞ്ഞു.
“രോഗമില്ലാത്ത ഭാര്യ എന്റെ കൂടെ വന്നത് സാധാരണ കുടുംബത്തിൽ കാണുന്ന കാര്യമാണ്.
എനിക്ക് പോസിറ്റാവായ സമയത്ത് ഭാര്യക്ക് രോഗം ഉണ്ടായിരുന്നില്ല. അവർ എന്റെ കൂടെ വന്നിരുന്നു.
പിന്നീടുള്ള ടെസ്റ്റിൽ അവർക്കും രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നം ഒന്നും ഇല്ലായിരുന്നു.
സാധരണ ഗതിയിൽ നടക്കുന്ന കാര്യമാണത്. ഞാനായത് കൊണ്ട് ഒരു വിവാദമുണ്ടായി.’- മുഖ്യമന്ത്രി വിശദീകരിച്ചു.