തിരുവനന്തപുരം: പോലീസ് മനുഷ്യാവകാശ ലംഘകരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യാവകാശ സംരക്ഷരായി വേണം പോലീസ് പ്രവർത്തിക്കാനെന്നും തിരുവനന്തപുരത്ത് ആധുനിക പോലീസിംഗ് സംബന്ധിച്ച സെമിനാറിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അഴിമതിക്കും മൂന്നാംമുറയ്ക്കുമെതിരേ ഈ സർക്കാർ കർശന നടപടിയെടുക്കും. വേലിതന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല. പോലീസിനുള്ള അധികാരം വിവേകപൂർവം വിനിയോഗിക്കണം. പോലീസിനെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.