തിരുവനന്തപുരം: സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങൾ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കെതിരായ ഏത് അതിക്രമവും സർക്കാർ കർക്കശമായി നേരിടും. നിയമത്തിനു മുന്നിലെത്തിച്ച് അവർ അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു.
എം.വിന്‍സെന്റ് എംഎൽഎക്കെതിരെ പരാതി ലഭിച്ചയുടന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതായി അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം മുന്നോട്ടുപോകുകയാണ്. അന്വേഷണത്തിന്റെ ഭാഗമായാണ് എം.വിന്‍സെന്റിനെ അറസ്റ്റുചെയ്തതെന്നും അദ്ദേഹം പറഞ്ഞു.