ലിംഗ സമത്വവുമായി ലോകം മുന്നേറുമ്പോള്‍ ചില അസാധാരണമായ ആചാരങ്ങള്‍ പിന്തുടരുന്ന ഇടങ്ങള്‍ ഇപ്പോഴും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്.
സ്ത്രീകള്‍ അഞ്ച് ദിവസം വസ്ത്രമില്ലാതെ കഴിയേണ്ടി വരുന്ന ആചാരമുള്ള ഒരു ഗ്രാമം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊരു ഗ്രാമം ഇന്ത്യയിലുണ്ട്. ഈ ആചാരം വളരെക്കാലമായി ഇവിടെ അനുഷ്ഠിച്ച് പോകുന്നു. ഇപ്പോഴും ഗ്രാമത്തിലെ എല്ലാ സ്ത്രീകളും ഇത് പിന്തുടരുന്നുമുണ്ട്.
ഹിമാചൽ പ്രദേശിലെ മണികരണ്‍ താഴ്വരയിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. എല്ലാ വര്‍ഷവും മണ്‍സൂണ്‍ സമയത്ത് പിനി വില്ലേജിലെ സ്ത്രീകളാണ് അഞ്ച് ദിവസം വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുന്നത്.
ഈ ആചാരം ഗ്രാമത്തിലുള്ള ഏതെങ്കിലും ഒരു സ്ത്രീ പാലിക്കാതിരുന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവള് ചില മോശം വാര്‍ത്തകള്‍ കേള്ക്കാനിടയുണ്ടെന്നാണ് വിശ്വാസം, മാത്രമല്ല ഈ കാലയളവില്‍ ഗ്രാമത്തിലെ മുഴുവന്‍ ഭാര്യാഭര്ത്താക്കന്മാരും ഒരു സംഭാഷണത്തിലും ഏര്‍പ്പെടുന്നില്ല. പരസ്പരം പൂര്‍ണമായും അകന്നു നില്‍ക്കുകയും ചെയ്യും.
സ്ത്രീകള്‍ക്കെന്നപോലെ പുരുഷന്മാര്ക്കും ഈ അഞ്ച് ദിവസങ്ങളില്‍ പ്രത്യേക നിയമങ്ങളുണ്ട്. ഈ സമയത്ത് പുരുഷന്മാര്ക്ക് മദ്യവും മാംസവും കഴിക്കാന്‍ അനുവാദമില്ല. ഈ ആചാരം ശരിയായി പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ദേവദേവന്മാരെ കോപിപ്പിക്കുമെന്നും അതുവഴി ദോഷം വരുമെന്നും വിശ്വസിക്കപ്പെടുന്നു.