ഡൽഹി തെരുവുകളിലൂടെ മിനി ബുള്ളറ്റ് ഓടിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. റാംമി റൈഡർ എന്നയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു മനുഷ്യൻ ഡൽഹി തെരുവിൽ വളരെ സുഖകരമായി ഒരു ചെറിയ പിങ്ക് നിറത്തിലുള്ള ബുള്ളറ്റ് ഓടിക്കുന്നതാണ് വീഡിയോയിൽ. “പിങ്കി,” എന്നാണ് അയാൾ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.
വാഹനം സൈക്കിളിനേക്കാൾ ചെറുതാണ്. തെരുവിലെ പലരുടെയും ശ്രദ്ധ ഈ വാഹനം പിടിച്ചുപറ്റി. ഈ ചെറിയ ഇരുചക്രവാഹം കണ്ട് പലരും അത്ഭുതപ്പെട്ടു.
വീഡിയോ ഇതിനകം തന്നെ 387,000-ലധികം ലൈക്കുകളും 4.6 ദശലക്ഷത്തിലധികം വ്യൂസും നേടി. ബാർബി ബുള്ളറ്റ് എന്നാണ് പലരും ഇതിനെ കമന്റ് ചെയ്തത്.
എന്നാൽ ട്രാഫിക് പോലീസ് ഉൾപ്പെടെ നിരവധി ആളുകളുടെ പ്രതികരണം കാണിക്കുന്ന മറ്റ് വീഡിയോകളും അയാൾ പങ്കിട്ടിട്ടുണ്ട്. റാംമി റൈഡർ ഒരു @ncr_motorcycles YouTube പേജിലേക്കുള്ള ലിങ്കും പങ്ക് വച്ചു.
അവിടെ താൻ ഈ മിനി ബുള്ളറ്റ് എങ്ങനെ നിർമ്മിച്ചുവെന്ന് കാണിച്ചു. ആശ്ചര്യകരമെന്നു പറയട്ടെ ആക്ടിവ സ്കൂട്ടറിൽ നിന്നാണ് റാമി റൈഡർ ബൈക്ക് നിർമ്മിച്ചത്. പിങ്ക് ബുള്ളറ്റ് സൃഷ്ടിക്കാൻ അദ്ദേഹം മറ്റൊരു ഇരുചക്രവാഹനമാണ് ഉപയോഗിച്ചതും.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക