സമാധാനത്തിന്റെ പക്ഷികളെന്നാണ് പ്രാവുകള്‍ അറിയപ്പെടുന്നത്. സാധാരണയായി വെള്ള നിറത്തിലോ, ചാര നിറത്തിലോ ഉള്ള പ്രാവുകളെ ആകും കൂടുതലായി കാണാറുള്ളത്.
എന്നാല്‍ യുകെയില്‍ ബുറി ടൗണ്‍ സെന്ററില്‍ പിങ്ക് നിറത്തിലുള്ള പ്രാവ് പ്രത്യക്ഷപ്പെട്ടു. പ്രാവിനെ കണ്ടതും യുകെയിലെ ജനങ്ങള്‍ അമ്പരന്നു.
പിങ്ക് നിറത്തിലുള്ള പ്രാവിനെ കുറിച്ച് കേട്ട് കോള്‍വി പോലും ഇല്ല. പ്രദേശത്തെ കെട്ടിടങ്ങളുടെ മേല്ക്കൂരകളില് നിന്നും നാട്ടുകാരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുന്ന പിങ്ക് പക്ഷിയെ കണ്ടയായി മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു.
പ്രാവിന്റെ ചിത്രം വൈറലായതോടെ വെള്ള പ്രാവിനു പിങ്ക് നിറം പൂശിയതാണോ അതോ സ്വാഭാവിക നിറം തന്നെയാണോ ഇതെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്.
പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ നിറ വ്യത്യാസം പക്ഷികളില്‍ കാണാറുള്ളത്.