തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാര വളപ്പില്‍ വനിതാ പോലീസിന്റെ സദാചാര പോലീസിംഗ് ഫേസ്ബുക്ക് ലൈവിലിട്ട് യുവാവ്. പെൺകുട്ടിക്കൊപ്പം കൊട്ടാരവളപ്പിൽ ഇരുന്ന യുവാവിനെ വിരട്ടിയ പിങ്ക് പോലീസിന് കിട്ടിയത് എട്ടിന്റെപണി. വിഷ്ണു, ആതിര എന്നിവരെയാണ് പോലീസുകാർ വിരട്ടുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
കൊട്ടാരവളപ്പിൽ ഇരുന്ന വിഷ്ണുവിനേയും ആതിരയേയും എഴുന്നേൽപ്പിച്ചുവിടാൻ പോലീസുകാർ ശ്രമിച്ചതാണ് സംഭവത്തിനു കാരണമായത്. ഇവർ ഇവിടെ മോശമായ രീതിയിൽ ഇരുന്നുയെന്നാണ് പോലീസ് പറയുന്നത്. വള്‍ഗറായി ഇരിക്കുന്നതായും ഉമ്മ വച്ചതായും പോലീസുകാര്‍ പറയുകയും പിന്നീടെത്തിയ രണ്ടു പോലീസുകാര്‍ക്കൊപ്പം ഇരുവരെയും മ്യൂസിയം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതുമാണ് എഫ്ബി ലൈവിൽ കാണുന്നത്.
സ്റ്റേഷനിലെത്തി പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചപ്പോഴാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്ന വിവരം പിതാവ് അറിയിച്ചത്. തുടര്‍ന്ന് പോലീസ് വിട്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തണമെന്ന നിലപാടില്‍ സ്റ്റേഷനില്‍ അവര്‍ തുടര്‍ന്നു. സ്റ്റേഷനിലെ ഹെല്‍പ്പ് ലൈന്റെ ഭാഗമായി വനിതാ പോലീസുകാരാണ് സദാചാര പോലീസ് ചമഞ്ഞെത്തിയത്.