സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തേ മ​തി​യാ​കൂ; പിങ്ക് പോലീസിൽ നിന്ന് കു​ട്ടി​ക്ക് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ മറുപടിയിൽ അതൃപ്തിയറിയിച്ച് ഹൈക്കോടതി

 

കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ട്ടു​വ​യ​സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന സ​ർ​ക്കാ​ർ മ​റു​പ​ടി​യി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് ഹൈ​ക്കോ​ട​തി. ഉ​ദ്യോ​ഗ​സ്ഥ അ​പ​മാ​നി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ടി​ക്ക് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദം എ​ത്ര​ത്തോ​ളം ശ​രി​യാ​ണ്. കു​ട്ടി ക​ര​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ങ്കി​ൽ കു​ട്ടി ക​ര​ഞ്ഞ​ത് എ​ന്തി​നാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. കു​ട്ടി ക​ര​ഞ്ഞു​വെ​ന്ന് സാ​ക്ഷി മൊ​ഴി​ക​ളി​ൽ വ്യ​ക്ത​മാ​ണ്. പോ​ലീ​സ് ഐ​ജി ഈ ​വീ​ഡി​യോ പ​രി​ശോ​ധി​ച്ചോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

സ​ർ​ക്കാ​ർ മ​റു​പ​ടി​ക്കൊ​പ്പം വീ​ഡി​യോ ഹാ​ജ​രാ​ക്കാ​ത്ത​തി​ലും കോ​ട​തി വി​മ​ർ​ശ​നം ന​ട​ത്തി. വീ​ഡി​യോ ഉ​ട​ൻ ഹാ​ജ​രാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി. പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​കി​ല്ലെ​ന്നാണ് സ​ര്‍​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

കു​ട്ടി​ക്ക് മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ പ​ര​മാ​വ​ധി ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment