കാഞ്ഞിരപ്പള്ളി: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പോലീസ് ഇനി ദേശീയപാതയിലും. ടൗണുകളിലും വനിതാ പിങ്ക് പോലീസിന്റെ സേവനം ലഭിക്കും. ബസ് സ്റ്റോപ്പുകളിലും വഴിയോരത്തും സ്ത്രീകളെ ഇനി കമന്റടിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്താൽ പിങ്ക് പോലീസിന്റെ പിടിവീഴും.
തിരക്കേറിയ ബസ് സ്റ്റാന്‍ഡിലും മറ്റു സ്ഥലങ്ങളിലും ഇവരുടെ വാഹനം എപ്പോള്‍ വേണമെങ്കിലും എത്തുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. വനിതാ പോലീസാണെന്ന് കരുതി ഗൗരവം കുറച്ച് കാണേണ്ട.
നിരീക്ഷണ കാമറ ഉള്‍പ്പെടെയുള്ള ആധുനിക എല്ലാ സംവിധാനങ്ങളും പട്രോളിംഗ് വാഹനത്തിലുണ്ട്. വാഹനം ഓടിക്കുന്നതും വനിതാ പോലീസാണ്. കോട്ടയം വനിത സിഐ ഫിലോമിനയുടെ നേതൃത്വത്തിലാണു പ്രവര്‍ത്തനം.എസ്ഐ സരളകുമാരിയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് പട്രോളിംഗിനുള്ളത്. ഡിവൈഎസ്പി ഓഫീസ് കേന്ദ്രീകരിച്ചാണ് പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം. കോളജിന്റെയും സ്കൂളുകളുടെയും മുന്നില്‍ എപ്പോഴും നിരീക്ഷണം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കും.