കുന്നിക്കോട് : കൊല്ലം തിരുമംഗലം ദേശീയ പാതയിൽ കുന്നിക്കോട് ജംഗ്ഷന് സമീപം കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി.ദേശീയപാത തകര്‍ന്നു.കുന്നിക്കോട് കെ.എം.കെ.ആയുര്‍വേദാശുപത്രിയ്ക്ക് മുന്നിലൂടെ കടന്നു പോകുന്ന കുണ്ടറ ജലസേചനപദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.
വന്‍ശബ്ദത്തോടെ പൊട്ടി പൈപ്പുകളില്‍ നിന്നും ശക്തിയായി ദേശീയപാതയിലൂടെ വെള്ളം ഒഴുകി.ജലത്തിന്റെ കുത്തൊഴുക്കില്‍ പാതയിലേ ടാറിംഗ് പൊളിഞ്ഞു.റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴുകയും ചെയ്തു.പാതയില്‍ അന്‍പത് മീറ്ററിലധികം ഭാഗം തകര്‍ന്നിട്ടുണ്ട്.
സംഭവം നടന്ന ഉടനെ വാട്ടര്‍ അതോറിറ്റിയുടെ ഇളമ്പല്‍ ഭാഗത്തെ കണ്ട്രോള് പാനലിലെ വാല്‍വ് അടച്ച് ജലം നിയന്തിച്ചു.ഒരു മണിക്കൂറിലധികം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പെെപ്പ് പൊട്ടി റോഡ് ഇടിഞ്ഞു താഴ്ന്ന സമയം വാഹനങ്ങൾ കടന്നുപോകാതിരുന്നത് കാരണം വലിയ ഒരു അപകടം ഒഴിവായി.