ചെറായി: സംസ്ഥാനപാതയോരത്ത് ചെറായി ദേവസ്വംനടക്കു തെക്കായി കുടിവെള്ള പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച മൂന്നു ദിവസം കഴിഞ്ഞിട്ടും എവിടെയെന്നു കണ്ടെത്താനായില്ല. വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾക്കായുള്ള നടപടികൾ പുരോഗമിക്കുന്നത്.
റോഡിനു കിഴക്ക് വശത്തുള്ള ഫീഡറിൽനിന്നും പടിഞ്ഞാറു ഭാഗത്തെ വിതരണ ലൈനുമായി ബന്ധിക്കുന്ന പഴയ പൈപ്പ് ലൈനിലാണ് ചോർച്ചയെന്നാണ് നിഗമനം. എന്നാൽ കരാറുകാരനും പണിക്കാരും വാട്ടർ അഥോറിറ്റി അധികൃതരും കഴിഞ്ഞ മൂന്ന് ദിവസമായി റോഡിന്റെ പടിഞ്ഞാറെ ഓരത്തെ മണ്ണ് നീക്കി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നും പരിശോധന തുടരുകയാണ്.
റോഡിനു നടുവിലാണ് പൈപ്പ് ലൈനിനു ലീക്ക് എങ്കിൽ ഗതാഗതം തടഞ്ഞ് റോഡ് വെട്ടിപ്പൊളിച്ച് അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരുമെന്നാണ് ജീവനക്കാർ നൽകുന്ന സൂചന. സമീപത്തുള്ള ആലിന്റെ വേരാണ് വില്ലനെന്നും ഇവർ സൂചന നൽകുന്നുണ്ട്. റോഡ് വെട്ടിപ്പൊളിച്ചാൽ ഹൈവേയിലെ ഗതാഗതം സ്തംഭിക്കും.
ഈ സാഹചര്യത്തിൽ രാത്രി 10ന് ശേഷമേ പണികൾ നടത്താനാവു. ലീക്ക് കണ്ടെത്താൻ വൈകിയാൽ ഇപ്പോൾ ലീക്ക് ചെയ്യുന്ന വെള്ളത്തിന്റെ ശക്തിയിൽ റോഡിനടിയിലെ മണൽ ഒലിച്ചുപോയി റോഡ് ഇടിയാനും സാധ്യതയുണ്ട്. നു