കോട്ടയം: പ്രളയത്തിനുശേഷം പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ളത്തിൽ ബാക്ടീരിയ കുറഞ്ഞെങ്കിലും അമ്ലത്വം കൂടിയത് ആരോഗ്യപ്രശ്നത്തിനു വഴിവയ്ക്കും. വാട്ടർ അഥോറിറ്റിയുടെ ക്വാളിറ്റി കണ്ട്രോൾ നടത്തിയ പരിശോധനയിൽ പിഎച്ച് മൂല്യം (ഹൈഡ്രജന്റെ അളവ്) കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കോളിഫോം, ഇ-കോളി സാന്നിധ്യം കണ്ടെത്തിയത് രണ്ട് സാന്പിളുകളിൽ മാത്രമാണ്.
കെമിക്കൽ, ഫിസിക്കൽ, ബാക്ടീരിയോളജിക്കൽ എന്നിങ്ങനെ മൂന്നായി തിരിച്ചാണു വെള്ളത്തിന്റെ ഗുണനിലവാര പരിശോധന. പ്രളയത്തിനുശേഷം കെമിക്കൽ, ഫിസിക്കൽ ഭാഗങ്ങൾ മോശമായപ്പോൾ ബാക്ടീരിയോളജിക്കൽ ഭാഗം മികച്ചതായി. പ്രളയം ബാധിക്കാത്ത കീഴുക്കുന്ന് ഭാഗത്തെ സാന്പിളിൽ ഇ കോളി, കോളിഫോം ബാക്ടീരിയ കണ്ടെത്തുകയും ചെയ്തു.
കുടിവെള്ളത്തിൽ പിഎച്ച് മൂല്യം 6.5 – 7.5 ആണ്. പ്രളയത്തിനുശേഷം അഞ്ചായി കുറഞ്ഞിട്ടുണ്ട്. പ്രളയം എല്ലാത്തരത്തിലും ബാധിച്ച പടിഞ്ഞാറൻ മേഖലയിൽനിന്നുള്ള സാന്പിളുകളാണു പരിശോധിക്കുന്നതിൽ കൂടുതലും.
കീടനാശിനികളും വളങ്ങളും കുടിവെള്ളത്തിൽ കലരുന്നതാണ് പിഎച്ച് മൂല്യം കുറയാൻ കാരണം. പാടങ്ങളിലെയും കൃഷിയിടങ്ങളിലേയും കീടനാശിനികൾ ഒലിച്ചിറങ്ങിയതാകാമെന്നാണ് നിഗമനം. വെള്ളത്തിൽ പിഎച്ച് മൂല്യം കുറയുന്പോൾ ഓക്സിജൻ കുറയുകയും അമ്ളത കൂടുകയും ചെയ്യും.
372, കാഞ്ഞിരപ്പള്ളി-494 എന്നിങ്ങനെയാണു കിറ്റുകൾ നൽകിയത്. പ്രളയത്തിൽ എല്ലാം നഷ്ടമായി ക്യാന്പുകളിൽനിന്നു വീടുകളിലേക്കു മടങ്ങുന്നവർക്കാണു കിറ്റുകൾ നൽകുന്നത്.