പി​റ​വം പ​ള്ളി​ക്കേ​സ്: സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്നു ര​ണ്ടാ​മ​ത്തെ ബെ​ഞ്ചും പി​ന്മാ​റി

കൊ​ച്ചി: പി​റ​വം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്നു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പി​ന്മാ​റി. ഇ​ത് ര​ണ്ടാ​മ​ത്തെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്നും പി​ന്മാ​റു​ന്ന​ത്.

ജ​ഡ്ജി​മാ​രാ​യ വി. ​ചി​ദം​ബ​രേ​ഷ്, നാ​രാ​യ​ണ പി​ഷാ​ര​ടി എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് പി​ന്മാ​റി​യ​ത്. ജ​സ്റ്റീ​സ് ചി​ദം​ബ​രേ​ഷ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി​ന്മാ​റ്റം. നേ​ര​ത്തെ ജ​ഡ്ജി​മാ​രാ​യ പി.​ആ​ർ. രാ​മ​ച​ന്ദ്ര​മേ​നോ​ൻ, ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പി​ൻ​മാ​റി​യ​ത്.

പി​റ​വം പ​ള്ളി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണം, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പ​ള്ളി വി​കാ​രി​യ​ട​ക്കം ന​ൽ​കി​യ ഹ​ർ​ജി​ക​ളും പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ൽ​കി​യ ഹ​ർ​ജി​ക​ളു​മാ​ണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Related posts