പിറവം: “സേവ് പിറവം പുഴ’ പ്രവർത്തകരുടെ നേതൃത്വത്തിൽ പിറവം പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
നഗരസഭ കൗണ്‍സിലർ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ 2017ൽ ആരംഭിച്ച സേവ് പിറവം പുഴ എന്ന കൂട്ടായ്മയാണ് പുഴയിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്.
ഒരു മാസം നീണ്ടു നിൽക്കുന്ന പുഴ ശുചീകരണ പ്രവർത്തനങ്ങൾ സി പി എം എരിയ സെക്രട്ടറി ഷാജു ജേക്കബ് പാഴൂർ കല്ലിടുന്പിൽ കടവിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി. സലിം , സേവ് പിറവം പുഴ കോർഡിനേറ്റർ ജിൽസ് പെരിയപ്പുറം, ജയിംസ് ഓണശേരിൽ, ജിമ്മി ചാക്കപ്പൻ , ബേസിൽ തോട്ടപ്പിള്ളിൽ, ജിതിൻ കുന്നത്ത്, ഷാരോണ്‍ ഏലിയാസ്, ജോണ്സണ് എന്നിവർ നേതൃത്വം നൽകി.