ത​ള്ളി മ​റി​ച്ചി​ട​ല്ലേ! മ​ധ്യ​കാ​ല റോ​മ​ൻ വാ​സ്തു​വി​ദ്യ​യു​ടെ സമ്പന്ന പൈ​തൃ​കം പേ​റു​ന്ന ചെ​രി​ഞ്ഞ ഗോ​പു​രം; ചെരിഞ്ഞ ചരിതം; പീസ ഗോ​പു​ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ…

മ​ധ്യ​കാ​ല റോ​മ​ൻ വാ​സ്തു​വി​ദ്യ​യു​ടെ സ​ന്പ​ന്ന പൈ​തൃ​കം പേ​റു​ന്ന ചെ​രി​ഞ്ഞ ഗോ​പു​രം ഇ​ന്നും ആ​ളു​ക​ൾ​ക്കു വി​സ്മ​യ​മാ​ണ്. ഇ​റ്റ​ലി​യി​ലെ ട​സ്ക​ണി മേ​ഖ​ല​യി​ലെ തു​റ​മു​ഖ​ന​ഗ​ര​മാ​യ പീസ​യി​ലാ​ണ് ചെ​രി​ഞ്ഞ ഗോ​പു​രം സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഇ​തി​ന്‍റെ നി​ർ​മാ​ണം 1173-ൽ ​തു​ട​ങ്ങി 1399-ൽ ​പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ന്നാ​ണ് ച​രി​ത്ര​കാ​ര​ന്മാ​രു​ടെ വി​ല​യി​രു​ത്ത​ൽ. 14,500 ട​ണ്‍ ഭാ​ര​മാ​ണ് ഈ ​കെ​ട്ടി​ട​ത്തി​ന് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. 1987-ൽ ​​യു​​നെ​​സ്കോ ലോ​​ക പൈ​​തൃ​​ക കേ​​ന്ദ്ര​​മാ​​യി പീസ ഗോ​​പു​​രം നി​ല​കൊ​ള്ളു​ന്ന പ്ര​​ദേ​​ശ​​ത്തെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

പീ​സ ഗോ​പു​ര​ത്തി​ന്‍റെ മൂ​ന്നാം​നി​ല പ​ണി​തു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ഗോ​പു​ര​ത്തി​ന്‍റെ ചെ​രി​വ് ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ക​ളി​മ​ണ്ണും വെ​ള്ള​മ​ണ​ലും ചി​പ്പി​ക​ളും നി​റ​ഞ്ഞ, ഉ​റ​പ്പി​ല്ലാ​ത്ത ത​റ​മ​ണ്ണി​ൽ ഗോ​പു​ര​ത്തി​ന്‍റെ അ​ടി​ത്ത​റ​യു​ടെ ഒ​രു വ​ശം താ​ണ​താ​ണ് ചെരി​വി​നു കാ​ര​ണ​മാ​യ​ത്. ഇ​റ്റാ​ലി​യ​ൻ സി​റ്റി സ്റ്റേ​റ്റു​ക​ൾ ത​മ്മി​ൽ യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തും അ​ക്കാ​ല​ത്താ​യി​രു​ന്നു.

ഇ​തോ​ടെ 1185-ൽ ​ഗോ​പു​ര​ത്തി​ന്‍റെ നി​ർ​മാ​ണം മു​ട​ങ്ങി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വി​ധം ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ത​ട​സ​പ്പെ​ട്ട​ത് ഗോ​പു​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​നം ഉ​റ​യ്ക്കു​ന്ന​തി​നും ഗോ​പു​രം ത​ക​ർ​ന്ന​ടി​യാ​തി​രി​ക്കാ​നും കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പി​ന്നീ​ട് 1272-ൽ ​നി​ർ​മാ​ണം പു​നരാ​രം​ഭി​ച്ച​പ്പോ​ൾ ചെ​രി​വ് നി​ക​ത്താ​നാ​യി ഉ​യ​രം കു​റ​ഞ്ഞ വ​ശ​ത്തെ പു​തി​യ നി​ല​ക​ൾ​ക്ക് അ​ല്പം ഉ​യ​ര​ക്കൂ​ടു​ത​ൽ ന​ൽ​കി.

എ​ന്നാ​ൽ ഈ ​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം ഗോ​പു​രം കൂ​ടു​ത​ൽ ചെരിയാനാ​രം​ഭി​ച്ചു. പി​ന്നീ​ട് പ​ല ത​വ​ണ ത​ട​സ​പ്പെ​ട്ടു​വെ​ങ്കി​ലും ഗോ​പു​ര​ത്തി​ന്‍റെ പ​ണി 14-ാം ശ​ത​ക​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​യി.

എ​ട്ടു​നി​ല​ക​ളു​ള്ള പീ​സ ഗോ​പു​ര​ത്തി​ന് 56.67 മീ. ​ഉ​യ​ര​മു​ണ്ട്. ഗോ​പു​ര​ത്തി​ന​ക​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഇ​ര​ട്ട പി​രി​യ​ൻ ഗോ​വ​ണി​യു​ടെ ഒ​രു​വ​ശ​ത്ത് 294 പ​ടി​ക​ളാണുള്ളത്. ചെ​രി​വ് നി​ക​ത്താ​നാ​യി മ​റു​ഭാ​ഗ​ത്ത് ര​ണ്ട് പ​ടി കൂ​ടു​ത​ലാ​യി നി​ർ​മി​ച്ചി​ട്ടു​ണ്ട്.

ഗോ​പു​ര​ത്തി​നു​ള്ളി​ലു​ള്ള ഏ​ഴ് മ​ണി​ക​ളി​ൽ ഏ​​റ്റ​​വും വ​​ലി​​യ മ​​ണി​​യു​​ടെ ഭാ​​രം 3600 കി​​ലോ​​ഗ്രാം ആ​​ണ്. മ​​ണി അ​​ടി​​ക്കു​​ന്പോ​​ഴു​​ണ്ടാ​​കു​​ന്ന ആ​​ഘാ​​തം ഗോ​​പു​​ര​​ത്തി​​ന്‍റെ ചെ​​രി​​വ് കൂ​​ട്ടു​​ന്ന​​താ​​യി​​ക്ക​​ണ്ട് ഭാ​​രം കൂ​​ടി​​യ മ​​ണി​​ക​​ൾ നി​​ശ​​ബ്ദ​​മാ​​ക്കു​​ക​​യു​​ണ്ടാ​​യി.

ഇ​തി​നി​ടെ സി​​മ​​ന്‍റ് കു​​ത്തി​​വ​​ച്ചും മ​​റ്റും പ​​ല​​വി​​ധ​​ത്തി​​ൽ അ​​ടി​​സ്ഥാ​​നം ബ​​ല​​പ്പെ​​ടു​​ത്തു​​വാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ന്നു​​വെ​​ങ്കി​​ലും 20-ാം ശ​​ത​​ക​​ത്തി​​ന്‍റെ അ​​ന്ത്യ​​മാ​​യ​​പ്പോ​​ഴേ​​ക്കും പ്ര​​തി​​വ​​ർ​​ഷം 1.2 മി.​​മീ എ​​ന്ന നി​​ര​​ക്കി​​ൽ ഗോ​​പു​​രം ചെരിയു​ന്ന​താ​യി ക​​ണ്ടു.

തു​​ട​​ർ​​ന്ന് 1990 മു​​ത​​ൽ 2001 വ​​രെ സ​​ന്ദ​​ർ​​ശ​​ക​​രെ പ്ര​​വേ​​ശി​​പ്പി​​ക്കാ​​തെ ഗോ​​പു​​രം പൂ​​ട്ടി​​യി​​ട്ടു.

ഇ​ക്കാ​ല​യ​ള​വി​ലാ​ണ് ഗോ​പു​ര​ത്തി​ന്‍റ ചെ​രി​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മ​ണ്ണു നീ​ക്കി​യും ​മ​റ്റു​മു​ള്ള നി​ർ​ണാ​യ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ഗോ​പു​ര​ത്തി​ന്‍റെ ചെ​രി​വ് കു​റ​യ്ക്കാ​നാ​യി.

ഇ​തേ​ത്തു​ട​ർ​ന്ന് 2001 മു​​ത​​ൽ ഗോ​​പു​​രം വീ​​ണ്ടും സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കാ​​യി തു​​റ​​ന്നു കൊ​​ടു​​ത്തു. 2008 മേ​യ്മാ​സം വ​രെ, വി​വി​ധ സെ​ൻ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഗോ​പു​ര​ത്തി​ന്‍റെ ചെ​രി​യ​ൽ അ​വ​സാ​നി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മാ​ത്ര​മ​ല്ല അ​​ടു​​ത്ത 200 വ​​ർ​​ഷ​​ക്കാ​​ല​​ത്തേ​​ക്ക് ഗോ​​പു​​രം ഉ​​റ​​ച്ചു നി​​ൽ​​ക്കു​​മെ​​ന്നു വി​വി​ധ എ​​ൻ​​ജി​​നി​​യ​​ർ​​മാ​​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ത​ള്ളി മ​റി​ച്ചി​ട​ല്ലേ!

പീസ ഗോ​​പു​​രം കാ​​ണാ​​ൻ വ​​രു​​ന്ന​​വ​​ർ, നാ​​ലു പു​​റ​​ത്തും ഉ​​ള്ള അ​​ര​​മ​​തി​​ലി​​ൽ ക​​യ​​റി നി​​ന്ന്, ട​​വ​​റി​​നെ ത​​ള്ളു​​ന്ന​​പോ​​ലെ ചി​ത്രം എ​ടു​ക്കു​ന്ന​ത് പ​തി​വാ​ണ്. സെ​ല​ബ്ര​ിറ്റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ത്ത​ര​ത്തി​ലെ​ടു​ത്ത, പീസ ഗോ​പു​രം താ​ങ്ങി നി​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

വ​ന്ന വ​ഴി

1063-ൽ ​പീസ നി​വാ​സി​ക​ൾ സി​സി​ലി ദ്വീ​പി​ലെ പ​ലേ​ർ​മോ ന​ഗ​രം ആ​ക്ര​മി​ച്ചു കീ​ഴ്പ്പെ​ടു​ത്തി. വ​ള​രെ​യ​ധി​കം സ​ന്പ​ത്തു​മാ​യി തി​രി​ച്ചു വ​ന്ന അ​വ​ർ പീസ ന​ഗ​ര​ത്തി​ന്‍റെ കീ​ർ​ത്തി​യെ എ​ടു​ത്തു​കാ​ട്ടാ​ൻ ഒ​രു പ​ള്ളി സ​മു​ച്ച​യം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ബി​ൾ പ​ഠ​ന​കേ​ന്ദ്രം, മ​ണി​മേ​ട(​പീസ ഗോ​പു​രം) സെ​മി​ത്തേ​രി, പ്രാ​ർ​ഥ​നാ​ല​യം എ​ന്നി​വ​യാ​ണ് ഈ ​സ​മു​ച്ച​യ​ത്തി​ലു​ള്ള​ത്.

പീസ ഗോ​പു​ര​ത്തി​ന്‍റെ, യ​ഥാ​ർ​ഥ ​ശി​ല്പി​യെ സം​ബ​ന്ധി​ച്ച് ഇ​നി​യും സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. എ​ങ്കി​ലും ബൊ​ണാ​നോ പി​സാ​നോ എ​ന്ന എ​ൻ​ജി​നിയ​റാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ശി​ല്പി​യാ​യി പൊ​തു​വി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment