നമ്മള് ചെയ്യുന്ന തെറ്റുകള്‍ മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചാലും അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ സമയമെടുക്കും. തിരിച്ചറിവ് വൈകിയെന്ന് തന്നെയാണ് തോന്നുന്നത്.
കാരണം നമ്മള് പെട്ടെന്ന് ചില കാര്യങ്ങള്‍ മാറ്റി എന്ന് കരുതി നമുക്കത് ഉള്‍ക്കൊള്ളാനാവില്ല. ഇതിന് ഒരു സമയം വേണം. അതാണ് ഈ വൈകലിനുള്ള കാരണം.
നമ്മളോടൊരാള്‍ നമ്മള് ചെയ്യുന്നത് തെറ്റാണെന്നും മറ്റൊന്നാണ് ശരിയെന്നും പറഞ്ഞാലും അത് അംഗീകരിക്കാന്‍ ജനിതകപരമായി നമുക്ക് പറ്റില്ല. നമ്മള് മറ്റൊരു ശരി വിശ്വസിച്ച് വച്ചിരിക്കുകയാണല്ലൊ.
അതിന്റേതായ സമയമെടുത്ത് അത് മനസിലാക്കി കഴിഞ്ഞാല്‍ പിന്നീട് അത് ആവര്‍ത്തിക്കില്ല. -രമേഷ് പിഷാരടി