ജീ​വി​ത​ത്തി​ല്‍ പ്ര​ണ​യം ഉ​ണ്ടാ​യി​ട്ടു​ണ്ട്, അ​ത് ഉ​ണ്ടാ​വാ​തെ ഇ​രി​ക്കു​മോ; പ​ക്ഷേ ഞാ​ന്‍ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല ; കാരണം തുറന്ന് പറഞ്ഞ് പിഷാരടി


വീ​ട്ടി​ല്‍ ജാ​ത​ക​ത്തി​ലൊ​ക്കെ വി​ശ്വാ​സ​മു​ണ്ട്. പ്രേ​മി​ക്കു​ക​യാ​ണെ​ങ്കി​ല്‍ കു​ഴ​പ്പ​മൊ​ന്നു​മി​ല്ല. അ​ത​ല്ലാ​തെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ന​മ്മ​ള്‍ ആ​ലോ​ചി​ക്കും. അ​ന്നേ​രം വേ​റെ മ​ത​ത്തി​ല്‍ നി​ന്നൊ​ന്നും കെ​ട്ടാ​ന്‍ പ​റ്റി​ല്ല.

പി​ന്നെ എ​ന്‍റെ പ​ണി മി​മി​ക്രി ആ​ണ​ല്ലോ. ചി​ല​പ്പോ​ള്‍ എ​ന്‍റെ പെ​ങ്ങ​ളെ പോ​ലും ഞാ​ന്‍ മി​മി​ക്രി​ക്കാ​ര​നെ കൊ​ണ്ട് കെ​ട്ടി​ച്ച് കൊ​ടു​ക്ക​ണം എ​ന്ന് നി​ര്‍​ബ​ന്ധി​ക്കില്ല.

ആ​രെ​യും കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. കാ​ര​ണം മി​മി​ക്രി ഒ​ന്നും ആ​രും പ്രൊ​ഫ​ഷ​നാ​യി ക​ണ്ടി​ട്ടി​ല്ല. പി​ന്നെ വ​രു​മാ​ന​ത്തി​ന് സ്ഥി​ര​ത​യൊ​ന്നു​മി​ല്ല. അ​പ്പോ​ള്‍ ന്യാ​യ​മാ​യും ഒ​രു പെ​ണ്ണ് കി​ട്ടാ​യ്മ ഉ​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് ഇ​ത് നാ​ല​ഞ്ച് സം​സ്ഥാ​നം വി​ട്ട് പോ​യ​ത്. ജീ​വി​ത​ത്തി​ല്‍ പ്ര​ണ​യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ത് ഉ​ണ്ടാ​വാ​തെ ഇ​രി​ക്കു​മോ. പ​ക്ഷേ ഞാ​ന്‍ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല.

പ്ര​ണ​യം പ​റ​യാ​തെ അ​വ​രു​ടെ കൂ​ടെ സൗ​ഹൃ​ദ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കും. അ​ത് ഭ​യ​ങ്ക​ര സു​ഖ​മാ​ണ്. അ​ല്ലെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ ഓ​ടി​ച്ച് വി​ട്ടേ​ക്കും. -ര​മേ​ഷ് പി​ഷാ​ര​ടി

Related posts

Leave a Comment