താന്‍ തനിയെ പുറത്തു പോകുമ്പോള്‍ ആളുകള്‍ അന്വേഷിക്കുന്നത് തന്റെ ഭാര്യയെ അല്ല എന്നും ആര്യയെ ആണെന്നും തുറന്നു പറഞ്ഞ് രമേഷ് പിഷാരടി. സ്വന്തം ഭാര്യ സൗമ്യയോടാണോ അതോ, തന്നോടാണോ രമേഷേട്ടന് ഇഷ്ടമെന്ന് ഒരിക്കല്‍ ആര്യ ചോദിച്ചിരുന്നു. ആര്യയോടാണ് കൂടുതല്‍ ഇഷ്ടമെന്ന് താന്‍ മറുപടി നല്‍കിയെന്ന് പിഷാരടി പറഞ്ഞു.
ചില സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ഭാര്യ ആര്യയായാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്വന്തം ഭാര്യ സൗമ്യയേക്കാള്‍ എനിക്ക് ഇഷ്ടം ആര്യയോടാണ്. പിഷാരടി പറഞ്ഞു. വീട്ടില്‍ പ്രശ്നമാകില്ലേ എന്ന് അവതാരകന് ചോദിച്ചപ്പോള്‍ പിഷാരടിയുടെ മറുപടി ഇങ്ങനെ.
വീട്ടില്‍ പോയാല്‍ എനിക്ക് അവളുടെ കാലില്‍ കെട്ടിപ്പിടിച്ച് കിടന്ന് പറയാം. ആര്യയോട് ചെയ്യാന്‍ പറ്റില്ല. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എനിക്ക് അങ്ങനെ പറയേണ്ടി വന്നു എന്ന് പറഞ്ഞ് ഭാര്യയുടെ കാല് പിടിക്കാം. വീട്ടിലായതുകൊണ്ട് വേറാരും അറിയില്ലല്ലോ…’
സൗമ്യയും ആര്യയും നല്ല കൂട്ടാണ്. ഞാനിങ്ങനെ പറഞ്ഞതുകൊണ്ട് എന്റെ ഭാര്യയ്ക്ക് ഒരു വിഷമവും ഉണ്ടാകില്ല. പലയിടത്തും സൗമ്യയോടൊപ്പം പോകുമ്പോള്‍ ആര്യയെ ആളുകള്‍ ചോദിക്കാറുണ്ട്.
ഇതാണോ ഭാര്യ, അപ്പോള്‍ ആര്യയോ എന്ന് അമ്പരപ്പോടെയാണ് ചോദിക്കുന്നത്. തിയേറ്ററില്‍ പോയപ്പോള്‍ സൗമ്യയോട് ഒരു സ്ത്രീ പറയുകയാണ്, ”ഞങ്ങള്‍ക്ക് ആര്യയെയാണ് ഇഷ്ടമെന്ന്.” പിഷാരടി പറയുന്നു.