
മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ധര്‍മജനും പിഷാരടിയും. ഇരുവരും ഇപ്പോള്‍ സിനിമയില്‍ സജീവമാണെങ്കിലും ഇവരെ ആളുകള്‍ ഏറ്റെടുത്തത് ടെലിവിഷന്‍ കോമഡികളിലൂടെയായിരുന്നു. ഇരുവരുടെയും കൗണ്ടറുകള്‍ പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിരുന്നു. നടന്‍, അവതാരകന്‍ എന്നീ നിലകളില്‍ നിന്നും വിജയ സംവിധായകന്റെ കസേരയില്‍ ഇരിക്കുകയാണ് പിഷാരടി ഇപ്പോള്‍. തന്റെ ഡയറി എഴുത്ത് കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങളെക്കുറിച്ച് രമേഷ് പിഷാരടി പറയുന്നു.
‘ 90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്..അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ പിഷാരടി പറയുന്നു.