മഞ്ജു വാര്യര് ഇടയ്ക്ക് സിനിമയ്ക്ക് വരും. മാസ്ക് ഇട്ട് ചുമ്മാ ഒരു ബനിയനുമിട്ടായിരിക്കും വരിക. തിരക്കിനിടയില് പെട്ടാല് മഞ്ജുവിനെ ചിലപ്പോള് കണ്ണില് പെടില്ല. നൂണ്ട് നൂണ്ട് കയറി പോകും. ഡല്ഹിയില് വന്നപ്പോള് അവിടെയുള്ള സരോജനി മാര്ക്കറ്റ് എന്ന സ്ഥലത്ത് പോയി. അവിടെനിന്നു 400 രൂപയുള്ള ഒരു ടോപ്പ് മഞ്ജു വാങ്ങിച്ചു.
ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് തോന്നുന്നത്. എന്നാല് ഇതൊക്കെ നമ്മള് രണ്ട് മൂന്ന് മാസം കഴിയുമ്പോള് മറക്കുമല്ലോ, എന്നിട്ട് എന്റെയൊരു പരിപാടിക്ക്, കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും പ്രതിഫലമുള്ള പരിപാടിയാണത്. ആ 400 രൂപയുടെ ടോപ്പും ഇട്ട് വന്ന് ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്.
- രമേഷ് പിഷാരടി