സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അല്ലാതെ അതു നമ്മുടെ ജീവിതമല്ല.
എനിക്ക് എന്താണോ ഇഷ്ടമുള്ളത് അത് ആരാധകരെ കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെ അവര്‍ക്കെന്നെ ഇഷ്ടമായെങ്കില്‍ ഓക്കെ.
അല്ലെങ്കില്‍ ഒരു കുഴപ്പവുമില്ല. പറയാനുള്ളത് പറയാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് ട്രോളന്മാര് കരുതുന്നു.
ചിലര്‍ അതു വളരെ ഗൗരവമായി എടുത്തേക്കാം. സോഷ്യല്‍ മീഡിയ തന്ത്രപരമാണ്. എല്ലാ കാര്യങ്ങളും ആരാധകരെ അറിയിക്കണമെന്നില്ല.
ചിലപ്പോള്‍ അവര്‍ എന്നെക്കുറിച്ചെഴുതിയുണ്ടാക്കുന്ന ചില കാര്യങ്ങൾ ഞാന്‍ ആസ്വദിക്കാറുണ്ട്. ഞാന്‍ അത് ഷെയര്‍ ചെയ്യുകയും നന്നായി ചിരിക്കുകയും ചെയ്യാറുണ്ട്.
എന്നാല്‍ ചില സമയത്ത് ഉള്‍കൊള്ളാന്‍ പോലും സാധിക്കാത്തത് ഉണ്ടാവും. അത്തരം ട്രോളുകളെ ഞാന്‍ എതിര്‍ക്കുകയാണ്. -പ്രിയാമണി