ഫ്ലോറിഡ: അമേരിക്കയിൽ പിസ ഡെലിവറിക്കെത്തിയ യുവതി ടിപ്പ് കുറഞ്ഞതിന്റെ പേരിൽ ഗർഭിണിയെ അഞ്ചു വയസുള്ള മകളുടെ മുന്നിൽവച്ചു കുത്തിപ്പരിക്കേൽപ്പിച്ചു.
ഫ്ലോറിഡയിലെ ഇർലോ ബ്രോൺസൺ മെമോറിയൽ ഹൈവേയിലെ റിവിയേര മോട്ടലിൽ ഞായറാഴ്ച രാത്രിയാണു സംഭവം. 14 തവണയാണ് ഇവർ ഗർഭിണിയെ കുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബ്രിയാന അൽവെലോ (22)യെ പോലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താൻ ഗർഭിണിയാണെന്നു യുവതി അറിയുന്നത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖംമൂടി ധരിച്ച രണ്ടുപേർ മുറിയിലേക്ക് കയറി അതിക്രമിക്കുകയായിരുന്നു. ബ്രിയാനയ്ക്കൊപ്പമുണ്ടായിരുന്ന ആൾ ഒളിവിലാണ്.