സാങ്കേതികവിദ്യയുടെ വളര്‍ച്ച, ആഗോളവത്ക്കരണം തുടങ്ങിയവയൊക്കെ നമ്മുടെ ജീവിതശൈലിക്ക് പ്രകടമായ മാറ്റം വരുത്തി.
വസ്ത്രം, ഭക്ഷണം യന്ത്ര സാമഗ്രികള്‍ തുടങ്ങി എല്ലാക്കാര്യങ്ങളിലും ലോകത്തിന് ഒരു സമാന സ്വഭാവം കൈവന്ന പോലെയാണ്.
പിസാ പോലുള്ള ഭക്ഷണങ്ങള്‍ ഇപ്പോള്‍ സർവസാധാരണമായി മാറിയിരിക്കുകയാണല്ലൊ. ഇപ്പോഴിതാ പിസാ ഓര്‍ഡര്‍ ചെയ്ത ഒരു യുവതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രം സമൂഹ മധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
ചിത്രത്തില്‍ പിസായ്ക്കൊപ്പം ഒരു അളവ് ടേപ്പുമുണ്ട്. “ഒരു 10 ഇഞ്ച് പിസാ ഓര്‍ഡര്‍ ചെയ്തു, അവര്‍ എട്ട് ഇഞ്ച് അയച്ചുതന്നു’ എന്നാണ് യുവതി പറയുന്നത്.
രണ്ട് ഇഞ്ചിന്റെ നഷ്ടം അങ്ങനങ്ങ് വിട്ടുകളയാന്‍ അവര്‍ തയാറായില്ല. അവര്‍ ഇക്കാര്യത്തില്‍ പരാതിപ്പെട്ടതായാണ് വിവരം.
സമൂഹ മധ്യമങ്ങളില്‍ സംഭവം വൈറലായതോടെ നിരവധി കമന്റുകള്‍ ചിത്രത്തിന് ലഭിച്ചു. “പണം തിരികെ ലഭിച്ചൊ’ എന്നാണൊരാള്‍ കുറിച്ചത്.
എന്നാല്‍ അവരുടെ അളവും യുവതി വിചാരിക്കുന്ന അളവും തമ്മില്‍ അന്തരമുണ്ടെന്നും ചിലര്‍ കുറിച്ചു.