ആപ്പിലൂടെ ഓർഡർ നൽകിയാൽ ഭക്ഷണം മുന്നിലെത്തുന്ന കാലമാണിത്. വിലയ റസ്റ്ററന്റുകളിൽപോലും മൊബൈൽ ആപ്പിലുടെയാണ് ഓർഡർ സ്വീകരിക്കുകയും അത് അടുക്കളയിലേക്ക് കൈമാറുകയും ചെയ്യുന്നത്.
ഇങ്ങനെയുള്ള ഇക്കാലത്ത് സൈക്കിളിൽ ദോശ വിൽക്കാൻ ആരെങ്കിലും തയാറാകുമോ? എന്നാൽ അങ്ങനെ ഒരാളാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ താരം.
യൂട്യൂബ് ചാനലായ ആംചി മുബൈയിലാണ് യുവാവിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. പിസ ദേശയാണ് യുവാവ് സൈക്കിളിൽ കൊണ്ടുനടന്ന് വിൽക്കുന്നത്.
ആവശ്യക്കാര്‍ക്ക് അപ്പോള്‍ തന്നെ ദോശയുണ്ടാക്കി നല്‍കാനുള്ള സൗകര്യം ഒരുക്കിയതാണ് സൈക്കിൾ.
ദോശ തയാറാക്കാനുള്ള തവ, പലതരം പച്ചക്കറികൾ, സോസ്, ചട്ണി, ചീസ്, ദോശമാവ് എന്നിവയെല്ലാം ഈ ചെറിയ സൈക്കിളില്‍ ഉണ്ട്. പലതരം ദോശകള്‍ 60 മുതല്‍ 100 രൂപവരെ വിലയ്ക്കാണ് അദ്ദേഹം വില്‍ക്കുന്നത്.
വീഡിയോയില്‍ ഒരു സ്ഥിരം കസ്റ്റമറായ സ്ത്രീ വരുന്നതും പിസ ദോശ ആവശ്യപ്പെടുന്നതും കാണാം. ഇത്രകാലമായിട്ടും രുചിയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അവര്‍ പറയുന്നുണ്ട്.
25 വര്‍ഷമായി അദ്ദേഹം ഇവിടെ ദോശ വില്ക്കാന് എത്തുന്നുണ്ട്. ഒരു കോടിയിലധികം ആളുകൾ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. നിരവധി ആളുകളാണ് യുവാവിനെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിരിക്കുന്നത്.