ഹൈദരാബാദ്: കാമുകിക്കു സമ്മാനിക്കാന്‍ പിസയുമായി വീട്ടിലെത്തിയ കാമുകന്, കാമുകിയുടെ പിതാവിനെ കണ്ട് ഭയന്ന് ടെറസില്‍നിന്നു വീണു മരിച്ചു. ഹൈദരാബാദിലാണു സംഭവം.
പിസയുമായി മതില് ചാടിക്കടന്ന് വീടിന്റെ ടെറസിലെത്തിയ കാമുകനെ പെണ്‍കുട്ടിയുടെ പിതാവ് കാണുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാനായി വീടിന്റെ ടെറസില്‍നിന്നു ചാടിയ യുവാവിനു ജീവൻ നഷ്ടമായി.
ഹൈദരാബാദിലെ ബോറബണ്ട പ്രദേശത്തെ ബേക്കറി ജോലിക്കാരനായ ഷൊയ്ബ് (20) ആണു മരിച്ചത്. കാമുകി പിസ തിന്നണമെന്നു പറഞ്ഞപ്പോൾ അര്‍ധരാത്രി ഷൊയ്ബ് പിസയുമായി എത്തുകയായിരുന്നു.
ടെറസില്‍ ഇരുന്ന് ഇരുവരും പിസ പങ്കുവച്ചു കഴിക്കുന്നതിനിടെയായിരുന്നു പിതാവിന്റെ അപ്രതീക്ഷിത വരവ്. കൊലപാതകമാണെന്ന സംശയം ഉന്നയിക്കപ്പെട്ടതോടെ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.