തൊടുപുഴ: കേരള കോണ്ഗ്രസ്-എം ചെയർമാൻസ്ഥാനം ന്യായമായും തനിക്ക് അവകാശപ്പെട്ടതാണെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ തൊടുപുഴയിൽ പറഞ്ഞു. ജോസ് കെ. മാണി വർക്കിംഗ് ചെയർമാനും സി.എഫ്. തോമസ് പാർലമെന്ററി പാർട്ടി ലീഡറുമാകുകയെന്നതാണു ന്യായം. ജോസ് കെ. മാണിയെ പിന്തുണയ്ക്കുന്നവരുടെ കത്ത് ലഭിച്ചിട്ടുണ്ട്. സമവായ ചർച്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. വിദേശത്തുള്ള മോൻസ് ജോസഫ് എംഎൽഎ മടങ്ങിയെത്തിയതിനു ശേഷമെ തീയതി നിശ്ചയിക്കുകയുള്ളൂവെന്നും ജോസഫ് പറഞ്ഞു.
രണ്ടില കൊഴിഞ്ഞ് വീണില്ലെങ്കിൽ..! ന്യായമായും തനിക്ക് ചെയർമാൻസ്ഥാനം അവകാശപ്പെട്ടതെന്ന് പി.ജെ. ജോസഫ്
