
കൊച്ചി: കേരള കോണ്ഗ്രസ്-എം എന്ന പാർട്ടി പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് നൽകിയതിനെതിരേ പി.ജെ.ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും പുനപരിശോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വസ്തുതകൾ പരിശോധിച്ചല്ല കമ്മീഷൻ തീരുമാനമെടുത്തതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ജോസ് കെ. മാണി പാർട്ടിയുടെ ചെയർമാൻ സ്ഥാനം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചും ജോസഫ് പക്ഷം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് കമ്മീഷൻ തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.