തൊടുപുഴ: ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് പി.ജെ ജോസഫ്. ചിഹ്നത്തിൽ ഇനി ചർച്ചയ്ക്കില്ലെന്നുമാണ് ജോസഫിന്റെ നിലപാട്. കോൺഗ്രസ് നേതാക്കൾ വഴി നിലപാട് ജോസ് കെ. മാണിയെ അറിയിച്ചു.
ചൊവ്വാഴ്ച ചിഹ്നതർക്കത്തിൽ ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തുനിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പ് ചിഹ്നത്തർക്കത്തിൽ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
നാമനിര്‍ദേശപത്രിക പരിശോധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാർഥ ഭാരവാഹികള്‍ ആയിരിക്കണം. റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും മീണ പറഞ്ഞു.